അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് അധികാരം നിലനിർത്തിയാൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനവുമായി പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു. ജോലി നൽകാനായില്ലെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്നും സിദ്ദു അറിയിച്ചു.
13 ഇന പരിപാടി പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണെന്ന് ഫഗ്വാര എം.എൽ.എ ബൽവീന്ദർ സിങ് ധലിവാർ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകിയില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു'-സിദ്ദു പറഞ്ഞു.
പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പിയുടെ പരിപാടിയെന്ന് സിദ്ദു കുറ്റപ്പെടുത്തി. 22000 അധ്യാപകർ റോഡരികിലിരിക്കുമ്പോഴും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒന്നും ചെയ്യുന്നില്ലെന്നും സിദ്ദു വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.