കൊച്ചി: കോവിഡ് പോരാട്ടത്തിെൻറ ഭാഗമായി സതേൺ നേവൽ കമാൻഡിൻറിെൻറ കീഴിൽ നാവിക സേന കപ്പലുകൾ ഓക്സിജൻ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്. അവശ്യ മെഡിക്കൽ ഉപകരണങ്ങളുമായി ഐൻ.എസ്.എസ് ശാരദ കവരത്തിയിലേക്ക് ഞായറാഴ്ച പുലർച്ച പുറപ്പെട്ടു.
35 ഓക്സിജൻ സിലിണ്ടറുകൾ, ടെസ്റ്റ് കിറ്റുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ തുടങ്ങിയവ കൊണ്ടുപോയി. കവരത്തിയിലെ ഐൻ.എൻ.എസ് ദ്വീപ രക്ഷക് വിതരണ ചുമതല നിർവഹിച്ചു.
തുടർന്ന് കപ്പൽ മിനികോയി ദ്വീപിലേക്ക് പുറപ്പെട്ടു. ലക്ഷദ്വീപിൽ നിന്ന് സംഭരിച്ച 41 ഒഴിഞ്ഞ സിലിണ്ടറുകളുമായി മേഘ്ന യാനം കൊച്ചിയിലേക്ക് വരുന്നുണ്ട്. ഇവ നിറച്ച ശേഷം ലക്ഷദ്വീപിേലക്ക് മടങ്ങും. ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ ലക്ഷദ്വീപിലെ രോഗികൾക്കായി പത്ത് കിടക്കകൾ റിസർവ് ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ രോഗികളെ എത്തിക്കാൻ ഹെലികോപ്ടറുകളും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.