ലഖ്നോ: രാജ്യത്ത് രൂക്ഷമായി നിലനിൽക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ നവാസുദ്ദീൻ സിദ്ദീഖി. മുത്തശ്ശി താഴ്ന്ന ജാതിക്കാരിയാണെന്ന് പറഞ്ഞ് തെൻറ കുടുംബത്തെപ്പോലും ഗ്രാമത്തിൽ പലരും അംഗീകരിക്കാറില്ലെന്നും തെൻറ പ്രശസ്തിയൊന്നും ഈ വിവേചനത്തെ ഇല്ലാതാക്കുന്നില്ലെന്നും ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ജാതിയെ വലിയ അഭിമാനമായാണ് പലരും കൊണ്ടുനടക്കുന്നത്. ഹാഥറസിൽ നടന്നത് തീർത്തും നിർഭാഗ്യകരമായ സംഗതിയാണ്. തെറ്റിനെ തെറ്റെന്നു തുറന്നുപറയുക തന്നെ വേണം. ജാതി വിവേചനം ഇല്ല എന്ന് പറയുന്നവർ ഒന്ന് പുറത്തിറങ്ങി സഞ്ചരിച്ചു നോക്കിയാൽ ജാതി എന്ന യാഥാർഥ്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിലും നാടകവേദികളിലുമായി ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നവാസുദ്ദീൻ സിദ്ദീഖി നെറ്റ്ഫ്ലിക്സിലൂടെ ഈയിടെ പുറത്തിറങ്ങിയ തെൻറ പുതിയ ചിത്രം 'സീരിയസ് മെൻ'ൽ മകെൻറ ഉയർച്ചക്കായി പ്രയത്നിക്കുന്ന ദലിത് പിതാവിെൻറ വേഷമാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.