ബിഹാറിൽ നക്​സലുകൾ റെയിൽ സ്​റ്റേഷൻ ആക്രമിച്ച്​ അഞ്ചുപേരെ തട്ടികൊണ്ടുപോയി

ജമാൽപൂർ: ബിഹാറിൽ നക്​സലുകൾ റെയിൽവേ സ്​റ്റേഷൻ ആക്രമിച്ച്​ അഞ്ചു ജീവനക്കാരെ തട്ടികൊണ്ടുപോയി. മസുദാൻ റെയിൽവേ സ്​റ്റേഷനിലാണ്​ സംഭവം. ബുധനാഴ്​ച പുലർച്ചെ ഒരുമണിയോടെ സംഘം ചേർന്നെത്തിയ നക്​സലുകൾ സ്​റ്റേഷൻ മാസ്​റ്ററും ഗയ^ജമാൽപൂർ പാസഞ്ചർ ട്രെയിനി​​െൻറ ലോക്കോ പൈലറ്റുമുൾപ്പെടെയുള്ളവരെ തട്ടികൊണ്ടുപോവുകയായിരുന്നു. 

സ്​റ്റേഷൻ ആക്രമിച്ച്​ തീയിട്ട ശേഷം സംഘം അസിസ്​റ്റൻറ്​ സ്​റ്റേഷൻ മാസ്​റ്റർ മുകേഷ്​ കുമാർ, പോർട്ടർ നിരേന്ദ്ര മണ്ഡൽ, ലോക്കോ പൈലറ്റ്​്, അസിസ്​റ്റൻറ്​ ലോക്കോ പൈലറ്റ്​്​്​,  പാസഞ്ചർ ട്രെയിനിലെ ഗാർഡ്​ എന്നിവരെ ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോവുകയായിരുന്നു. 

മസുദാൻ റൂട്ടിലൂടെയുള്ള സർവീസുകൾ നിർത്തിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായി​ ലോക്കോ പൈലറ്റ്​ ഡിവിഷണൽ റെയിൽ മാനേജറെ വിളിച്ചറിയിക്കുയും തുടർന്ന്​ ഗയ - ഹൗറ റൂട്ടിലെ ഗതാഗതം നിർത്തിവെക്കുകയും ചെയ്​തു.

നക്​സൽ ബാധിത പ്രദേശങ്ങളിൽ പൊലീസ്​ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​. ലഖിസരായ്​ പൊലീസ്​ സൂപ്രണ്ട്​ അരവിന്ദ്​ പാണ്ഡെയുടെ നേതൃത്വത്തിൽ വൻ പൊലീസ്​ സന്നാഹമാണ്​ പ്രദേശത്ത്​ തെരച്ചിൽ നടത്തുന്നത്​. 
രാവിലെ എട്ടുമണിയോടെ റൂട്ടിലെ സർവീസുകൾ പുനഃരാരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. 

Tags:    
News Summary - Naxals Attack Bihar's Masudan Railway Station, Abduct Five Employees- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.