മുംബൈ: ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയരക്ടർ സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കർ വാങ്കഡെ. മൂന്ന് പേർ കഴിഞ്ഞദിവസം വീട് നിരീക്ഷിക്കുന്നതായി കണ്ടിരുന്നു. അവർ അപകടകാരികളാണ്. ഞങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും ക്രാന്തി പറഞ്ഞു.
ദേശീയ പട്ടികജാതി കമീഷൺ വൈസ് ചെയർമാൻ അരുൺ ഹൽദാർ ഇന്ന് സമീർ വാങ്കഡെയുടെ വീട്ടിലെത്തിയിരുന്നു. അതേസമയം, എൻ.സി.പി നേതാവ് നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞിരുന്നു. 'സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. നവാബ് മാലിക് ഞങ്ങളുടെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയാണ്. സമീറിന്‍റെ പിതാവിന്‍റെ പേര് ദാവൂദ് എന്നല്ല. അവരുടെ എല്ലാ രേഖകളും ഞാനും കണ്ടിട്ടുണ്ട്' -അത്താവാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.