മുംബൈ: മയക്കുമരുന്നു കേസിൽ ആര്യൻ ഖാനുമായി ബന്ധമുള്ള വിദേശിയെ കുറിച്ച അന്വേഷണത്തിന് കേന്ദ്ര വിദേശകാര്യ വകുപ്പിെൻറ സഹായം തേടിയതായി പ്രത്യേക എൻ.ഡി.പി.എസ് കോടതിയിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ആര്യൻ നൽകിയ ജാമ്യാപേക്ഷയെ എതിർക്കവെ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) അനിൽ സിങ്ങാണ് ഇതു പറഞ്ഞത്.
മാരക മയക്കുമരുന്നു വലിയ തോതിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചാറ്റിലാണ് ആര്യെൻറ വിദേശിയുമായുള്ള ബന്ധം കണ്ടെത്തിയതെന്നും അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.എസ്.ജിയുടെ വാദം പൂർത്തിയാകാത്തതിനാൽ വ്യാഴാഴ്ചയും വാദം തുടരും.
ആഡംബര കപ്പലിലെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃക്സാക്ഷി മൊഴികളും അടങ്ങിയ 'പഞ്ചനാമ'യിൽ ആര്യെൻറ കൈയിൽ നിന്ന് മയക്കുമരുന്നോ പണമോ കണ്ടെത്തിയതായി പറയുന്നില്ലെന്ന് ആര്യനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായ് കോടതിയിൽ പറഞ്ഞു.
ഇരുവരെയും യാത്രക്കാർ പ്രവേശിക്കുന്ന തുറമുഖത്തെ കവാടത്തിൽ വെച്ചാണ് പിടികൂടിയത്. കൈയിൽ മയക്കുമരുന്നോ പണമോ ഇല്ലെങ്കിൽ എങ്ങനെയാണ് മയക്കു മരുന്നു ഉപയോഗിക്കുകയോ വാങ്ങുകയോ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.