ഗുജറാത്തിൽ എൻ.സി.പി-കോൺഗ്രസ്​ സഖ്യം

ഗാന്ധിനഗർ: ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദിവസങ്ങൾക്കകം കോൺഗ്രസുമായി സഖ്യം കൂടി എൻ.സി.പി​. കോൺഗ്രസ്​ വഞ്ചി​െച്ചന്നും 150ലേറെ സീറ്റുകളിൽ തനിച്ച്​ മത്സരിക്കുകയാണെന്നും പാർട്ടി നേതാവ്​ പ്രഫുൽ പ​േട്ടൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്​  വീണ്ടും സഖ്യത്തിന്​ ഇരു കക്ഷികളും ധാരണയായത്​. തെരഞ്ഞെടുപ്പിൽ എ​േട്ടാ ഒമ്പതോ സീറ്റുകളിൽ മാത്രമാകും പാർട്ടി മത്സരിക്കുക. മറ്റു സീറ്റുകളിലെ നാമനിർദേശ പത്രിക പിൻവലിക്കുമെന്ന്​ എൻ.സി.പി സംസ്​ഥാന പ്രസിഡൻറ്​ ജയന്ത്​ പ​േട്ടൽ പറഞ്ഞു.

കുട്ടിയാന, ഗൊണ്ടൽ, നരോദ, വിശാനഗർ, സോംനാഥ്​, ലിംബായത്​ തുടങ്ങിയ സീറ്റുകളാണ്​ പാർട്ടി നിലനിർത്തുക. സീറ്റ്​ വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതൃത്വം പറഞ്ഞു. 2012ൽ സഖ്യകക്ഷികളായിട്ടും ചില മണ്ഡലങ്ങളിൽ ഇരുകക്ഷികളും മുഖാമുഖം മത്സരിച്ചിരുന്നു. 
Tags:    
News Summary - NCP-Cong alliance -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.