ലാഹോർ/ ദേര ബാബ നാനാക്: കർതാർപുർ ഇടനാഴി സംബന്ധിച്ച കരാറിൽ ഇന്ത്യയും പാകിസ്താനും ഒ പ്പുവെച്ചു. സിഖ് തീർഥാടകർക്ക് വിസയില്ലാതെ പാകിസ്താനിലെ കർതാർപുർ ദർ ബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ ഇതോടെ അവസരമൊരുങ്ങും.
സിഖ് മ ത സ്ഥാപകനായ ഗുരുനാനാക്കിെൻറ ജന്മസ്ഥലമായ ഗുരുദാസ്പുരിൽനി ന്ന് നാലു മീറ്റർ അകലെയാണ് അദ്ദേഹം അന്ത്യവിശ്രമംകൊള് ളുന്ന കർതാർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാര. കർതാർപുരിലെ രാജ്യാന്തര അതിർത്തിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി എസ്.സി.എൽ. ദാസും പാകിസ്താൻ വിദേശകാര്യ വകുപ്പ് വക്താവ് മുഹമ്മദ് ഫൈസലുമാണ് കരാറിൽ ഒപ്പിട്ടത്.
ഇടനാഴി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ വാഗ്ദാനം യാഥാർഥ്യമായെന്ന് മുഹമ്മദ് ഫൈസൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിവസവും 5000 തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാം. ഇവർ ഫീസിനത്തിൽ 20 ഡോളർ (ഏകദേശം 1419 രൂപ ) നൽകണം.
ഫീസ് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുെന്നങ്കിലും പാകിസ്താൻ വഴങ്ങിയില്ല. ഇടനാഴിയുടെ ഉദ്ഘാടനം നവംബർ ഒമ്പതിന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ നിർവഹിക്കും. ഗുരുനാനാക്കിെൻറ 550ാം ജന്മദിനം നവംബർ 12ന് ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഉദ്ഘാടനം.
കരാർ ഒപ്പിട്ടതിനു പിന്നാെല തീർഥാടകർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. യാത്രചെയ്യുന്നതിനു മൂന്നോ നാലോ ദിവസം മുമ്പ് എസ്.എം.എസ്, ഇ-മെയിൽ വഴി തീർഥാടകർക്ക് അറിയിപ്പ് ലഭിക്കും. വിസ വേണ്ടെങ്കിലും പാസ്പോർട്ട് കരുതണം.
ഇന്ത്യയുടെ ഭാഗത്ത് തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും. ഗുരുദ്വാര സന്ദർശിക്കുന്നവർ പരമാവധി 11,000 രൂപയും ഏഴ് കിലോ ബാഗേജും മാത്രമേ കൈയിൽ കരുതാൻ പാടുള്ളൂ. രാവിലെ യാത്ര പോകുന്നവർ വൈകീട്ട് തിരിച്ചെത്തണം. തീർഥാടക ഫീസ് ഇനത്തിൽ ഒരു വർഷം പാകിസ്താന് 259 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.