ന്യൂഡൽഹി: സാമൂഹിക സ്ഥിതി നിലവാരത്തിൽ രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്നത് മുസ്ലിം ജനവിഭാഗമാണെന്ന് പഠനറിപ്പോർട്ട്. ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളിൽ തലമുറകളിലൂടെ സംക്രമിക്കുന്ന സാമൂഹിക സ്ഥിതി നിലവാരത്തെ കുറിച്ചുള്ള പഠനത്തിലാണ് ഇൗ കണ്ടെത്തൽ. പട്ടികജാതി-വർഗ വിഭാഗങ്ങൾ വളർച്ച കാണിക്കുേമ്പാൾ മേൽജാതിക്കാർക്കും മറ്റു പിന്നാക്ക ജാതിക്കാർക്കും മാറ്റമേയില്ല. 5600 ഗ്രാമങ്ങളിലും 2300 നഗരങ്ങളിലും നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. തലമുറകൾ പിന്നിടുേമ്പാഴും മുസ്ലിങ്ങളുടെ നിലവാരത്തിൽ പുരോഗതി ഇെല്ലന്നാണ് പഠനത്തിലെ കണ്ടെത്തൽ. 1950 മുതൽ ഇതുവരെയുള്ള സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിയാണ് പഠനത്തിന് പരിഗണിച്ചത്.
ലോകബാങ്ക് പ്രതിനിധിയായ സാം ആഷറും അമേരിക്കയിലെ ഡാർട്മൗത്ത് കോളജിലെ പോൾ നൊവോസാഡും മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ചാർലി റാഫ്കിനും ചേർന്നാണ് സാമൂഹിക സ്ഥിതി നിലവാരപഠനം നടത്തിയത്. സാമ്പത്തിക ഉദാരവത്കരണത്തിനുശേഷവും സാമൂഹിക സ്ഥിതിയിൽ ഒരു െമച്ചവും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ദലിത്, പട്ടികവർഗ വിഭാഗങ്ങളിൽ നേരിയ വളർച്ചയും മുസ്ലിംകളിൽ വളർച്ച പിന്നാക്കവുമാണെന്നാണ് കണ്ടെത്തൽ.
ആഫ്രോ അമേരിക്കക്കാരെക്കാൾ പിന്നാക്കമാണ് ഇന്ത്യയിലെ മുസ്ലിംകൾ. താഴെത്തട്ടിലെ അമേരിക്കക്കാരിൽ 34 ശതമാനത്തിനും വിദ്യാഭ്യാസം നേടാനാകുേമ്പാൾ ഇന്ത്യയിലെ മുസ്ലിംകളിൽ 28 ശതമാനത്തിന് മാത്രമാണ് അതിനുള്ള നിയോഗം. വളരെ മോശം അവസ്ഥയാണിത്. ദക്ഷിണേന്ത്യ ഇക്കാര്യത്തിൽ കുറെക്കൂടി മെച്ചമാണ്; നഗരപ്രദേശങ്ങളും -പഠനത്തിൽ പറയുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങൾ മുസ്ലിംകളെക്കാൾ സാമൂഹിക സ്ഥിതി നിലവാരത്തിൽ മുന്നിലാണ്. പൊതുസമൂഹവുമായി കൂടുതൽ അടുത്തതിന് തെളിവാണിത്. മേൽജാതിക്കാരും മറ്റു പിന്നാക്ക ജാതിക്കാരും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. സാമൂഹിക പുരോഗതി സമ്പത്തിെൻറയും വിദ്യാഭ്യാസത്തിെൻറയും മാത്രം അടിസ്ഥാനത്തിൽ കണക്കാക്കുന്നത് പോരായ്മയാണെന്ന് പഠനത്തിൽ എടുത്തു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.