ഓഹരി വിൽപനക്ക് ആദായ നികുതി വകുപ്പിന്റെ അനുമതി വേണമെന്ന് എൻ.ഡി.ടി.വി; ഇടപാട് വൈകിപ്പിക്കാനുള്ള നീക്കമെന്ന് അദാനി

ന്യൂഡൽഹി: അദാനിക്ക് ഓഹരികൾ കൈമാറുന്നതിന് ആദായ നികുതി വകുപ്പിന്റെ അനുമതി കൂടി വേണമെന്ന് എൻ.ഡി.ടി.വി. അതേസമയം, ഇത്തരത്തിൽ അനുമതി തേടേണ്ട ആവശ്യമില്ലെന്നും ഇടപാട് വൈകിപ്പിക്കാനുള്ള ശ്രമമാണ് എൻ.ഡി.ടി.വി നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

എൻ.ഡി.വിയുടെ ഓഹരികൾ വിൽക്കുന്നതിന് 2017ൽ രാധികയേയും പ്രണോയ് റോയിയേയും തടയുകയും ചെയ്തുവെന്നാണ് എൻ.ഡി.ടി.വി വാദം. എന്നാൽ, ഇത് അംഗീകരിക്കാൻ അദാനി ഇതുവരെ തയാറായിട്ടില്ല. ഇതിനൊപ്പം എൻ.ഡി.ടി.വിയുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്നും എൻ.ഡി.ടി.വി വ്യക്തമാക്കുന്നു.

അദാനിയുടെ ഉടമസ്ഥതയിലുള്ള വി.സി.പി.എല്ലിന് 2009ലെ കരാർ പ്രകാരം എൻ.ഡി.ടി.വി ഓഹരികൾ കൈമാറുകയാണെങ്കിൽ അതിന് ആദായ നികുതി വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നാണ് ചാനലിന്റെ വാദം. ഇടപാടിന് നികുതിയായി 175 കോടി നൽകണമെന്നും എൻ.ഡി.ടി.വി വ്യക്തമാക്കുന്നു.

അതേസമയം, എൻ.ഡി.വിയുടെ ഓഹരികൾ കൈമാറുന്നതിനാണ് നിരോധനമെന്നും ആർ.ആർ.പി.ആറിലെ 99.5 ശതമാനം ഓഹരികൾ വി.സി.പി.എല്ലിന് കൈമാറ്റം ചെയ്യുന്നതിന് തടസമില്ലെന്നുമാണ് ഇതുസംബന്ധിച്ച് അദാനി ​ഗ്രൂപ്പ് വിശദീകരിക്കുന്നത്.

Tags:    
News Summary - NDTV says share transfer needs I-T dept nod, Adani rejects claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.