അലഹബാദ്: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന പരാമർശത്തിലൂടെ വിവാദത്തിലകപ്പെട്ട അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവ് പുതിയ പ്രഖ്യാപനത്തിലൂെട വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. രാമനും കൃഷ്ണനും ഭഗവദ്ഗീതക്കും പാരമ്പര്യ പദവി നൽകാൻ പാർലമെൻറ് നടപടി സ്വീകരിക്കണമെന്നാണ് ശേഖർ കുമാർ ആവശ്യപ്പെട്ടത്. ഫേസ്ബുക്കിലൂടെ രാമനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാൾക്ക് ജാമ്യം നൽകുന്നതിനിടയിലാണ് പാർലമെൻറിനോട് ശേഖർ കുമാറിെൻറ 'ഉപദേശം'.
ഹിന്ദുദൈവങ്ങളായ രാമൻ, കൃഷ്ണൻ, വേദഗ്രന്ഥങ്ങളായ രാമായണം, ഭഗവദ് ഗീത, മഹർഷിമാരായ വാൽമീകി, വ്യാസൻ എന്നിവക്ക് പാരമ്പര്യ പദവി നൽകാൻ നിയമം നിർമിക്കണമെന്നാണ് ശേഖർ യാദവ് ആവശ്യപ്പെട്ടത്. ഭൂരിപക്ഷത്തിെൻറ വികാരത്തെ വ്രണപ്പെടുത്തിയ പ്രതിയോട് അനുഭാവം കാണിക്കാനാവില്ലെങ്കിലും വിചാരണപോലുമില്ലാതെ 10 മാസത്തിലേറെയായി ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.