അമരാവതി: നീറ്റ് എഴുതാനുള്ള അടിസ്ഥാന പ്രായം 17 ആക്കി നിശ്ചയിച്ചതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി ആന്ധ്ര പ്രദേശ് ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ആർ. രഘുനന്ദൻ റാവു അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ആർട്ടിക്കിൾ 14, 19, 21 എന്നിവയുടെ ലംഘനമാണ് നീറ്റ് എഴുതാനുള്ള അടിസ്ഥാന പ്രായം 17 ആക്കുന്നതെന്നാണ് ഹരജിക്കാരൻ വാദിച്ചത്. എന്നാൽ, മുമ്പും ഇതേ വിഷയം പരിഗണയിൽ വന്നിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ടു തവണ ഈ വിഷയം കോടതി നേരത്തെ പരിഗണിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഹരജി ഹൈകോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.