നീറ്റ് ചോർച്ച; രണ്ടാം കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ; നിതീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സി.ബി.ഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ഝാർഖണ്ഡ് ഹസാരിബാഗ് ഒയാസീസ് സ്കൂൾ പ്രിൻസിപ്പലും നീറ്റ് കോഓഡിനേറ്ററുമായ ഡോ. അഹ്സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ, മാധ്യമപ്രവർത്തകൻ ജമാലുദ്ദീൻ എന്നിവരടക്കം ആറുപേരെ പ്രതികളാക്കിയാണ് പട്ന പ്രത്യേക കോടതിയിൽ സി.ബി.ഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചത്.

13 പേരെ പ്രതികളാക്കി ആഗസ്റ്റ് ഒന്നിനാണ് സി.ബി.ഐ ആദ്യ കുറ്റപത്രം നൽകിയത്. നിതീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി.

മേയ് അഞ്ചിന് പട്നയിലെ ശാസ്ത്രിനഗർ പൊലീസ് സ്റ്റേഷനിലാണ് നീറ്റ് ചോദ്യചോർച്ചയുമായി ബന്ധപ്പെട്ട് ആദ്യ കേസ് രജിസ്റ്റർചെയ്തത്. ജൂൺ 23ന് ബിഹാർ പൊലീസിൽനിന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 40 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ പലരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഫോറൻസിക് സംവിധാനം, നിർമിതബുദ്ധി, സി.സി.ടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ വിവരങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് അന്വേഷണം നടത്തിയതെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - NEET leakage; CBI has filed a second charge sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.