നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധം

നീറ്റ്; ആരോപണവിധേയരുടെ മാർക്കിൽ അസ്വാഭാവികതയില്ലെന്ന് എൻ.ടി.എ

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ ​പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്-​യു.​ജി) ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യു​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടി​ലേ​ക്ക് അ​​ന്വേ​ഷ​ണ​സം​ഘം വി​ര​ൽ​ചൂ​ണ്ടു​ന്ന​തി​നി​ടെ, ആ​രോ​പ​ണ​വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ക്കി​ൽ അ​സാ​ധാ​ര​ണ​മാ​യ നേ​ട്ട​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) റി​പ്പോ​ർ​ട്ട്.

ബി​ഹാ​റി​ലെ പ​ട്ന, ​ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ന്റ​റു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ, പൊ​ലീ​സി​​ന്റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കാ​ർ​ക്കും ഉ​യ​ർ​ന്ന മാ​ർ​ക്കി​ല്ലെ​ന്നാ​ണ് കേ​​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് എ​ൻ.​ടി.​എ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ബി​ഹാ​റി​ൽ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള 13 പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ എ​ട്ടു​പേ​ർ​ക്ക് 720ൽ 500​ൽ താ​ഴെ മാ​ർ​ക്കാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ലീ​സ് ന​ൽ​കി​യ വി​ശ​ദാം​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് 13 പേ​രി​ൽ ഒ​രാ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ൻ.​ടി.​എ രേ​ഖ​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. 500ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ നാ​ലു​പേ​രി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ​രീ​ക്ഷാ​ർ​ഥി​ക്ക് ല​ഭി​ച്ച മാ​ർ​ക്ക് 609 ആ​ണ്. 71,000ൽ ​താ​ഴെ റാ​ങ്കി​ലാ​ണ് ഇ​തു​വ​രു​ന്ന​ത്.

കൂ​ടാ​തെ, ഒ.​എം.​ആ​ർ ഷീ​റ്റി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഗോ​ധ്ര​യി​ലെ ര​ണ്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തി​യ 98 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും 500ൽ ​താ​ഴെ മാ​ർ​ക്ക് നേ​ടി​യ​വ​രാ​ണ്. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ സീ​റ്റ് ല​ഭി​ക്കു​ന്ന​തി​ന് 650ല​ധി​കം സ്കോ​ർ വേ​ണ​മെ​ന്ന​താ​ണ് മാ​ന​ദ​ണ്ഡ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നീ​റ്റ് ​ക്ര​മ​ക്കേ​ടി​നെ​തി​രെ​യു​ള്ള ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ൾ ജൂ​ലൈ എ​ട്ടി​ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ കേ​ന്ദ്രം ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ആ​റ് സെ​ന്റ​റു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ 1563 പേ​ർ​ക്ക് എ​ൻ.​ടി.​എ ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കി​യ​തി​നെ​തി​രെ കേ​സ് സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​​യ​തോ​ടെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഗ്രേ​സ് മാ​ർ​ക്ക് പി​ൻ​വ​ലി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്ക് ജൂ​ൺ 23ന് ​പു​നഃ​പ​രീ​ക്ഷ ന​ട​ത്തും. ജൂ​ൺ 30ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

നാളെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ക്രമ​​ക്കേടിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. തെരുവിൽ ശബ്ദമുയർത്തുന്ന വിദ്യാർഥികൾക്ക് നീതി ആവശ്യപ്പെട്ട് തലസ്ഥാന നഗരങ്ങളിൽ വെള്ളിയാഴ്ച പ്രതിഷേധം നടത്തും. നീറ്റ് യു.ജി പരീക്ഷക്കെതിരെ എണ്ണമറ്റ പരാതികളാണ് ഉയർന്നുവരുന്നതെന്നും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തെ അടിയന്തരമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടി ഭാരവാഹികളോട് നിർ​ദേശിച്ചു.

ഊ തിപ്പെരുപ്പിച്ച മാർക്കുകളിലും ക്രമക്കേടുകളിലും കാര്യമായ ആശങ്കകളുണ്ടെന്നും മാനദണ്ഡം വെളിപ്പെടുത്താതെ ഗ്രേസ് മാർക്ക് നൽകിയതിൽ കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. നീറ്റ് വിഷയത്തിൽ 18ാം ലോക്സഭ ആരംഭിക്കുന്ന ജൂൺ 24ന് പാർലമെന്റ് ഉപരോധിക്കുമെന്ന് എൻ.എസ്.യുവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, നീറ്റ് ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതാന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി (ആപ്) പ്രവർത്തകർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിലേക്ക് ബുധനാഴ്ച മാർച്ച് നടത്തി.

Tags:    
News Summary - Neet; NTA said there was no abnormality in the marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.