കൊൽക്കത്ത: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റി’െൻറ ചോദ്യപേപ്പർ എല്ലാ ഭാഷകളിലും സമാനമായിരിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ്ദേക്കർ. പ്രാദേശിക ഭാഷകളിലെ ചോദ്യപേപ്പർ ഇംഗ്ലീഷിലേതിെൻറ പരിപൂർണ വിവർത്തനമായിരിക്കും. ഇൗ വർഷം പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ലഭിച്ച ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേതിനേക്കാൾ കടുപ്പമേറിയതായിരുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പശ്ചിമ ബംഗാൾ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജിയുടെ പരാതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻജിനീയറിങ് കോഴ്സുകൾക്ക് നീറ്റിന് സമാനമായ പരീക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച ചോദ്യത്തിന്, ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.