ചെന്നൈ: ഗവർണർ ആർ.എൻ.രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നീറ്റിനെതിരെ ഡി.എം.കെ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് വിരുദ്ധ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ തയാറാകുന്നില്ലെന്ന് സ്റ്റാലിൻ ആരോപിച്ചു. "ബില്ലിൽ ഗവർണറുടെ അനുമതി ചോദിക്കുന്നില്ല. അതിന് അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയക്കണമെന്ന് താൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. അദ്ദേഹം പോസ്റ്റ്മാന്‍റെ ജോലി ചെയ്യേണ്ടതുണ്ട്"- സ്റ്റാലിൻ പറഞ്ഞു.
എട്ട് കോടി ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് എങ്ങനെ നമുക്ക് അവകാശപ്പെടാൻ സാധിക്കും. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ വിസമ്മതിക്കുന്നത് ഗവർണറുടെ നിലപാടിന് യോചിച്ചതല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്നാട്ടിലെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് ഒഴിവാക്കി കൊണ്ട് നിയമസഭ പാസാക്കിയ ബിൽ ഗവർണർ ആർ.എൻ രവി തിരിച്ചയച്ചതിനെ തുടർന്ന് ഫൊബ്രുവരിയിൽ സഭ വീണ്ടും ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.