നിമിഷ ​പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഒന്നര കോടി ദയാധനം, ചർച്ച തുടരുന്നു

ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായി ചർച്ചകൾ തുടങ്ങി. വധശിക്ഷ ഒഴിവാക്കാൻ ദയാധനം സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷ നിന്ന് ഒഴിവാക്കാൻ 1.50 കോടി രൂപയാണ് കൊലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്.

റമദാൻ മാസം അവസാനിക്കുന്നതിന് മുമ്പ് ദയാധനം സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ റമദാനിന് ശേഷം യെമൻ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ്​ സൻആയിലെ അപ്പീല്‍ കോടതി പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്​​. തുടർന്ന്​ ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലി'ന് രൂപം നൽകി.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ' ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് നിമിഷയുടെ മോചനത്തിനായി​ യെമൻ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സഹായം നൽകാമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു. യെമനിലെത്തി ചർച്ച നടത്താനുള്ള സഹായവും നൽകാമെന്ന്​ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Negotiations continue to avoid the death penalty for Nimisha Priya, demanding Rs 1.5 crore in alms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.