നേപ്പാൾ മേയറുടെ മകളെ ഗോവയിൽ കാണാതായി

പനാജി: നേപ്പാളി മേയറുടെ മകൾ ആരതി ഹമാൽ (36) നെ ഗോവയിൽ കാണാതായി. ഓഷോ ധ്യാനം പിന്തുടരുന്ന ആരതി കുറച്ച് മാസങ്ങളായി ഗോവയിൽ താമസിച്ച് വരികയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30ഓടെ അശ്വേം പാലത്തിന് സമീപമാണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. നേപ്പാളിലെ ധംഗതി സബ് മെട്രോ പൊളിറ്റിയൻസ് സിറ്റി മേയറായ ഗോപാൽ ഹാമലിന്റെ മകളാണ് ആരതി. ആരതിയെ കാണാതായതിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും ഗോവൻ പൊലീസ് അറിയിച്ചു.

അതേസമയം മകളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗോപാൽ ഹമാൽ സമൂഹ മാധ്യമമായ എക്‌സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്..

‘എന്റെ മകൾ ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയിൽ താമസിക്കുന്നവർ ദയവുചെയ്തത് മകളെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു. ആരതിയെ അന്വേഷിക്കാൻ ഇളയ മകൾ അർസൂവും മരുമകനും ഗോവയിലേക്ക് വരുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9794096014 / 8273538132 / 9389607953 നമ്പറുകളിൽ അറിയിക്കണം’ -ഗോപാൽ ഹമാൽ എക്‌സിൽ കുറിച്ചു.

Tags:    
News Summary - Nepal Mayor's daughter goes missing in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.