അതിർത്തി ലംഘിച്ച കുറ്റത്തിന്​ നേപ്പാൾ പൊലീസ്​ പിടികൂടിയ ഇന്ത്യക്കാരനെ വിട്ടയച്ചു

പട്​ന: അതിർത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നേപ്പാൾ പൊലീസ്​ കസ്​റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു. ​വെള്ളിയാഴ്​ച നേപ്പാൾ സായുധ പൊലീസ്​ സേനയുടെ(എ.പി.ഫ്​) പിടിയിലായ രാം ലഗാൻ യാദവ്​(45) എന്നയാളെയാണ് ശനിയാഴ്​ച പുലർച്ചെയോടെ​ വിട്ടയച്ചത്​. 

പട്​നയിൽ നിന്ന്​ 134 കിലോമീറ്റർ അകലെ ബിഹാറിലെ സിതാമർഹി സ്വദേശിയായ​ രാം ലഗാൻ യാദവ്​ നേപ്പാളിൽ താമസിക്കുന്ന മരുമകളെ കാണുന്നതിനായി അതിർത്തി കടന്നെത്തുകയായിരുന്നു. ലഗാൻ യാദവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തതിനെ തുടർന്ന്​ സിതാമർഹിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സംഘർഷാവസ്ഥയാണ്​.

അതിർത്തി കടന്നതിന് വെള്ളിയാഴ്​ച ഇന്ത്യൻ കർഷകൻ വികേഷ്​ യാദവ്​(22) നേപ്പാൾ പൊലീസി​​​െൻറ വെടിയേറ്റ്​ മരിക്കുകയും ഉദയ്​ താക്കൂർ(24), ഉമേഷ്​ റാം(18) എന്നിവർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 
 

Tags:    
News Summary - Nepal releases Indian man whose meeting with relative led to clashes, death in firing -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.