'ഇവരുടെ ഛായാചിത്രങ്ങൾ കൂടി ദയവായി സ്​ഥാപിക്കണം'; രാഷ്​ട്രപതി ഭവനെ ട്രോളി നെറ്റിസൺസ്​

ഡൽഹി: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ചിത്രത്തിന്​ പകരം രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തത്​ ബംഗാളി ​ന​ട​ന്‍റെ ചിത്രമാണെന്ന​ വിവദത്തിൽ ട്രോളുകളുമായി നെറ്റിസൺസ്​. സു​ഭാഷ്​ ചന്ദ്ര​േബാസിന്‍റെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്​ത പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തതെന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വാദം.


125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​ട്രപതി ഭവനിൽ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ്​ ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്​ത്ര എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയത്​.

സംഭവം വിവാദമായതോടെ വിവിധ ബയോപിക്കുകളിൽ അഭിനയിച്ച നടീനടന്മാരുടെ ചിത്രങ്ങൾ പങ്കുവച്ച്​ ഇവരുടേയും ഛായാചിത്രം സ്​ഥാപിക്കണമെന്നാണ്​ ട്രോളന്മാർ ആവശ്യപ്പെടുന്നത്​. ബെൻകിങ്​സ്​ലിയുടെ ചിത്രം പങ്കുവച്ച ചിലർ ഇത്​ ഗാന്ധിജിയല്ലെന്നും ഉപദേശിക്കുന്നുണ്ട്​. ഭഗത്​ സിങായി വന്ന അജയ്​ ദേവഗൺ ഛാൻസി റാണിയായി വന്ന കങ്കണ റണാവത്ത്​ അശോകയായി അഭിനയിച്ച ഷാരൂഖ്​ഖാൻ പഴശ്ശിരാജയായി വന്ന മമ്മൂട്ടി എന്നിങ്ങനെ ട്രോളന്മാർ അവരുടെ ഭാവനയനുസരിച്ച്​ ചരിത്രപുരുഷന്മാരുടെ ഫോ​ട്ടോ രാഷ്​ട്രപതിഭവനിലേക്ക്​ നിർദേശിക്കുന്നുണ്ട്​.

അതേസമയം സ​ംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി കേന്ദ്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്​. ഛായാചിത്രം വരച്ചത്​ പ്രശസ്ത കലാകാരൻ പരേഷ് മൈതി ആണെന്നും ഫോട്ടോ നൽകിയത് നേതാജിയുടെ കുടുംബമാണെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. ഫോട്ടോ പ്രസൻജിത്​ ചാറ്റർജിയുടേതല്ലെന്നും. ഇത് അനാവശ്യ വിവാദമാണെന്നുമാണ്​ ബി.ജെ.പി നേതാക്കളുടെ വാദം. എന്നാൽ ഫോട്ടോ നൽകിയത്​ നേതാജിയുടെ കുടുംബത്തിലെ ഏത് ശാഖയാണ് ഇതുവരെ വ്യക്തമല്ല. 56 കാരനായ ചിത്രകാരൻ പരേഷ് മൈതി ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ നിന്നുള്ളയാളാണ്. നിലവിൽ അദ്ദേഹം ഡൽഹിയിലാണ്​ താമസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.