ലഖ്നോ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാനുള്ള കേന്ദ്ര നിർദേശത്തിന് പിന്നാലെ യു.പി തലസ്ഥാനമായ ലഖ്നോവിൽ വീടൊരുക്കം ഏതാണ്ട് പൂർത്തിയായി.
പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന ഷീലാ കൗൾ താമസിച്ചിരുന്ന വസതിയായിരിക്കും ഇനി പ്രിയങ്കയുടെ വീട്. അവരുടെ താൽപര്യമനുസരിച്ച് മാസങ്ങൾക്കു മുെമ്പ വസതിയുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാനുള്ള കേന്ദ്രത്തിെൻറ നോട്ടീസ് ലഭിക്കുന്നതിനു മുമ്പ് തന്നെ മാറാനുള്ള തീരുമാനം എടുത്തിരുന്നുവെന്ന് യു.പി കോൺഗ്രസ് വക്താവ് ലലൻ കുമാർ പറഞ്ഞു. നേരത്തെ ഏതാനും ദിവസം പ്രിയങ്ക ഇവിടെ താമസിച്ചിരുന്നുവേത്ര. ജവഹർ ലാൽ നെഹ്റുവിെൻറ അടുത്ത ബന്ധുവായിരുന്ന ഷീലാ കൗൾ 2015ലാണ് മരിച്ചത്. തുടർന്നവിടെ ആരും താമസമില്ലായിരുന്നു. യു.പി കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപമാണ് ലഖ്നോ ഗോകുൽമാർഗിലെ ഈ വസതി.
LATEST VIDEO
പാർട്ടിയുടെ യു.പി ചുമതല വഹിക്കുന്ന പ്രിയങ്ക, മാസത്തിൽ ഏറെയും യു.പിയിലായിരിക്കും. ഇക്കാരണത്താലാണ് നോട്ടീസ് ലഭിക്കും മുമ്പ് അവർ താമസമാറ്റത്തിന് തയാറെടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പ്രിയങ്കയുടെ എസ്.പി.ജി സുരക്ഷയും കേന്ദ്രം നേരത്തെ പിൻവലിച്ചിരുന്നു. അടുത്ത മാസം ഒന്നോടെ ഒഴിയാനാണ് കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.