കൊൽക്കത്ത: കേന്ദ്രം നടപ്പാക്കിയ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്‍റിൽ മണ്ഡി (കർഷക ചന്ത) തുടങ്ങുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. സംയുക്ത കിസാൻ മോർച്ച തീരുമാനിക്കുന്ന ദിവസം മണ്ഡി തുറക്കും. ഞങ്ങൾക്ക് മൂന്നരലക്ഷം ട്രാക്ടറുകളും 25 ലക്ഷം കർഷകരുമുണ്ട്. വീണ്ടും ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും -ടിക്കായത്ത് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ പ്രചരണം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുന്നത്. മമത മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന സുവേന്ദു അധികാരിയാണ് എതിരാളി.
50,000 വോട്ടുകൾക്ക് ബാനർജിയെ തോൽപിക്കുമെന്ന് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.