ന്യൂഡൽഹി: അഴിമതി ആരോപണത്തിെൻറ കാർമേഘങ്ങൾക്കിടയിലൂടെ അഞ്ച് റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിലേക്ക്. ഫ്രാൻസിൽ നിന്ന് പുറപ്പെട്ട ആദ്യബാച്ച് റഫാൽ വിമാനങ്ങൾ ബുധനാഴ്ച അംബാല വ്യോമസേന താവളത്തിലെത്തും. വ്യോമസേനയുടെ ഭാഗമാക്കുന്ന അന്തിമ ചടങ്ങ് ആഗസ്റ്റ് പകുതിയോടെ നടക്കും.
സഞ്ചരിക്കേണ്ടത് 7,000 കിലോമീറ്ററാണെന്നിരിക്കേ, പറക്കലിനിടയിൽതന്നെ ഇന്ധനം നിറക്കേണ്ടി വരും. യു.എ.ഇയിൽ ഇടക്ക് ഇറങ്ങാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. അബൂദബിയിലെ അൽ ദഫ്റ ഫ്രഞ്ച് വ്യോമസേന കേന്ദ്രത്തിൽ ഇറങ്ങി, അവിടെനിന്നാണ് അംബാലയിലേക്ക് പറക്കുക.2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫ്രാൻസ് സന്ദർശനത്തിലാണ് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 58,000 കോടിയുടെ കരാറിൽ ഒപ്പുവെച്ചത്.
18 വിമാനങ്ങൾ നേരിട്ടു വാങ്ങാനും 108 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുംപാകത്തിൽ യു.പി.എ സർക്കാർ രൂപപ്പെടുത്തിയ കരാർ മാറ്റി, ഫ്രാൻസിൽ നിർമിച്ച 36 വിമാനങ്ങൾ നേരിട്ടു വാങ്ങാനുള്ള മോദിസർക്കാറിെൻറ ഇടപാടിൽ നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ഫ്രാൻസിലെത്തി ആദ്യ പോർവിമാനം ഏറ്റുവാങ്ങിയിരുന്നു.
ഒരാൾക്കു മാത്രവും രണ്ടുപേർക്കും സഞ്ചരിക്കാവുന്ന ഡിസൈനിലുള്ള വിമാനങ്ങളാണ് ഇന്ത്യക്ക് കിട്ടുന്നത്. ഇതുവരെ 10 വിമാനങ്ങൾ വ്യോമസേനക്ക് കൈമാറിയിട്ടുണ്ട്. ബാക്കി അഞ്ചെണ്ണത്തിൽ പൈലറ്റുമാർക്കുള്ള പരിശീലനം തുടരുകയാണ്. ദസോൾട്ട് ഏവിയേഷനാണ് പൈലറ്റുമാർക്കും സഹായക വിഭാഗത്തിനും പരിശീലനം നൽകുന്നത്. 36 വിമാനങ്ങളും 2021 അവസാനമാവുേമ്പാഴേക്ക് ഇന്ത്യയിൽ എത്തും.
#WATCH Rafale jets taking off from France to join the Indian Air Force fleet in Ambala in Haryana on July 29th. pic.twitter.com/6iMJQbNT9b
— ANI (@ANI) July 27, 2020
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.