ഔറംഗബാദ്: പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ശിവസേന നേതാവായിരുന്ന ബാൽ താക്കറെയുടെ കൊച്ചുമകന്‍റെ പേര്. ഉദ്ദവ് താക്കറെയുടെ ഇളയ മകൻ തേജസ് താക്കറെയുടെ പേര് സൂചിപ്പിച്ച് 'ബൊയിഗ താക്കറായി' (Boiga thackerayi) എന്നാണ് പാമ്പിന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്.
കാറ്റ് സ്നേക്ക് വിഭാഗത്തിൽപെട്ട പാമ്പിനെ കണ്ടെത്തുന്നതിൽ തേജസ് താക്ക റെ വഹിച്ച പങ്ക് പരിഗണിച്ചാണ് അദ്ദേഹത്തിന്‍റെ പേര് നൽകിയതെന്ന് പുണെ കേന്ദ്രീകരിച്ചുള്ള ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ഡയറക്ടർ വരദ് ഗിരി പറഞ്ഞു. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിലാണ് പാമ്പിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്.
2015ൽ തേജസ് താക്കറെയാണ് ഈ ഇനം പാമ്പിനെ ആദ്യമായി കണ്ടെത്തി പഠനം നടത്തുന്നത്. അദ്ദേഹം പഠനം അവതരിപ്പിക്കുകയും കൂടുതൽ ഗവേഷണത്തിന് സഹായിക്കുകയും ചെയ്തിരുന്നു -വരദ് ഗിരി പറഞ്ഞു. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്ന മേഖലയിലാണ് പാമ്പിനെ കണ്ടെത്തിയത്.
Boiga thackerayi sp. nov - Thackeray’s cat snake, a new species with Tiger like stripes on it’s body from the Sahyadri tiger reserve in Maharashtra! pic.twitter.com/gkdKjOpih4
— Aaditya Thackeray (@AUThackeray) September 26, 2019
ശിവസേന യുവജന വിഭാഗം തലവനായ ആദിത്യ താക്കറെയുടെ അനുജൻ കൂടിയാണ് തേജസ് താക്കറെ. പാമ്പിന്‍റെ ചിത്രം ആദിത്യ താക്കറെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.