പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലകൾ പുതിയ ട്രെൻഡായി മാറുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകങ്ങൾ പുതിയ ട്രെൻഡായി മാറുകയാണെന്ന് സുപ്രീംകോടതി. യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാമ്പുവളർത്തുകാരിൽ നിന്ന് വിഷപ്പാമ്പിനെ വാങ്ങി കൊലനടത്തുന്ന രീതി വ്യാപകമായി മാറുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. രാജസ്ഥാനിലാണ് യുവതിയെ കൊലപ്പെടുത്തിയ സംഭവമുണ്ടായത്. രാജസ്ഥാനിൽ ഇത്തരം നിരവധി കേസുകളുണ്ടായതായും കോടതി ചൂണ്ടിക്കാട്ടി.

കൃഷ്ണകുമാർ എന്നയാൾ 10,000 രൂപ നൽകി പാമ്പിനെ വാങ്ങി തന്‍റെ മരുമകളെ കൊലപ്പെടുത്തിയെന്നാണ് കേസ്. മരുമകൾക്ക് അവിഹിത ബന്ധമുണ്ടായതിനെ തുടർന്ന് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. 

Tags:    
News Summary - New Trend Of Snake Bite Murders, Says Supreme Court, Denies Bail To Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.