ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ യമുന വിഹാറിൽ കലാപകാരികൾ ആശുപത്രി കെട്ടിടത്തിെൻറ ടെറസിൽ നി ന്ന് വെടിയുതിർക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത്. മോഹൻ നഴ്സിങ് ഹോം ആൻറ് ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന് നും റോഡിലുള്ളവർക്ക് നേരെ വെടിവെക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഫെബ്രുവരി 24ന് നടന്ന വെടിവെപ്പ് ദൃശ് യങ്ങളാണ് എൻ.ഡി.ടി.വി പുറത്തുവിട്ടത്. ഹെൽമെറ്റും കറുത്ത ജാക്കറ്റും ധരിച്ച അക്രമികൾ റോഡിലുള്ള ആൾക്കൂട്ടത്തിന് നേരെ വെടിയുർക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മറ്റൊരു ദൃശ്യത്തിൽ ആശുപത്രിക്ക് സമീപത്തുള്ള റോഡിൽ വയറിന് വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിെൻറ ദൃശ്യവും കാണാം. ഇത് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നുള്ള ഒാട്ടോ ഡ്രൈവർ ഷാഹിദ് ഖാൻ അലവി (22)യാണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ ആശുപത്രിയിൽ വെച്ച് പിന്നീട് മരണപ്പെട്ടിരുന്നു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചന്ദ് ബാഗിലും ഹിന്ദു ഏരിയയായ യമുന വിഹാറിലും നടന്ന അക്രമത്തിെൻറ ദൃശ്യങ്ങൾ കലാപം ആസൂത്രിതമെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. ചന്ദ് ബാഗിലും യമുന വിഹാറിലും വെടിവെപ്പ് നടത്തിയവരെ തിരിച്ചറിയാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ജാഫ്രാ ബാദിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെച്ച ഷാരൂഖ് എന്നയാളെ മാത്രമാണ് വെടിവെപ്പ് നടത്തിയെന്ന പേരിൽ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
വടക്ക്കിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ 53 പേരാണ് മരിച്ചത്. ഇതിൽ 12 പേരും മരിച്ചത് വെടിയേറ്റാണ്. 97 പേർക്ക് വെടിെവപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.