ന്യൂസ് ക്ലിക് കേസ്: നെവില്ലേ റോയ് സിംഘത്തിന് വീണ്ടും ഇ.ഡി നോട്ടീസ്

ന്യൂഡൽഹി: ഓൺലൈൻ വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അമേരിക്കൻ കോടീശ്വരൻ നെവില്ലേ റോയ് സിംഘത്തിന് ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നൽകി. ചൈനീസ് ഭരണകൂടവുമായി അടുത്ത് പ്രവർത്തിക്കുന്നുവെന്ന് ആരോപണമുള്ള സിംഘം, ഇന്ത്യയിൽ ചൈനയുടെ പ്രചാരണത്തിന് ന്യൂസ് ക്ലിക്കിൽ പണം നിേക്ഷപിച്ചെന്നാണ് കേസ്. ഇദ്ദേഹം നിലവിൽ ചൈനയിലെ ഷാങ്ഹായിലാണുള്ളത്. കോടതിയുടെ അനുമതിയോടെയാണ് മൊഴി രേഖപ്പെടുത്താൻ ഇ-മെയിലിലും വിദേശകാര്യ വകുപ്പ് വഴി ചൈനീസ് സർക്കാർ മുഖേനയും നോട്ടീസ് നൽകിയത്.

ന്യൂസ് ക്ലിക് കേസിൽ 2021ൽ അന്വേഷണം തുടങ്ങിയശേഷം കഴിഞ്ഞ വർഷമാണ് ആദ്യ നോട്ടീസ് നൽകിയത്. ന്യൂസ് ക്ലിക്കിലെ നിേക്ഷപവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പ് നെവില്ലേ റോയ് സിംഘത്തിനെതിരെ ന്യൂയോർക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്തക്കും നെവില്ലേ റോയ് സിംഘവും ഉൾപ്പെടെയുള്ളവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.

എന്നാൽ, ന്യൂസ് ക്ലിക്കിലെ നിേക്ഷപവുമായി ബന്ധപ്പെട്ട ന്യൂയോർക് ടൈംസ് റിപ്പോർട്ട് നിഷേധിച്ച സിംഘം താൻ നൽകിയ വസ്തുതകൾ ഉൾപ്പെടുത്താതെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും കുറ്റപ്പെടുത്തിയിരുന്നു. ആരോപണം ന്യൂസ് ക്ലിക്കും നിഷേധിച്ചിരുന്നു.

Tags:    
News Summary - News Click Case: ED notice again for Neville Roy Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.