ന്യൂസ് ക്ലിക്ക് കേസ്: ഡൽഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ് -ഹരജിയിൽ ഈ മാസം 30ന് വാദം കേൾക്കും

ന്യൂഡൽഹി: യു.എ.പി.എ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്‍തയും എച്ച്.ആർ. മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹരജിയിൽ ഡൽഹി പൊലീസിനോട് വിശദീകരണം തേടി സുപ്രീംകോടതി. ഹരജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആണ് ഡൽഹി പൊലീസിന് നോട്ടീസ് നൽകിയത്. വിഷയത്തിൽ ഡൽഹി പൊലീസിന്റെ വിശദീകരണം ആവശ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

ഹരജികൾ ഒക്ടോബർ 30ന് വീണ്ടും പരിഗണിക്കും. നിരവധി അന്വേഷണ ഏജൻസികൾ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടയിലാണ് ഹരജിയിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി ഡൽഹി പൊലീസിന് നോട്ടീസയച്ചത്. ന്യൂസ് ക്ലിക്കിന് വേണ്ടി മുതർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രീംകോടതിയിൽ ഹാജരായത്.

71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി പരിഗണിച്ചില്ല. ഒരാഴ്ച സുപ്രീം കോടതി അവധിയാണ്. അവധിക്കുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ഡൽഹി പൊലീസിന്‍റെ വിശദീകരണം ആവശ്യമാണെന്നും സുപ്രീംകോടതി അറിയിക്കുകയായിരുന്നു. യു.എ.പി.എ കേസിനെതിരെ പുർകായസ്‍തയും അമിത്തും നൽകിയ ഹരജി കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി തള്ളിയിരുന്നു.

Tags:    
News Summary - NewsClick case: Supreme Court notice to Delhi Police on plea by editor Prabir Purkayastha, HR head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.