ബംഗളൂരു: മംഗളൂരുവിലെ അതിർത്തി പ്രദേശമായ മലാലിയിലെ ജുമാമസ്ജിദിന്റെ നവീകരണ പ്രവൃത്തിക്കിടെ ക്ഷേത്രത്തിന്റേതെന്നു തോന്നിക്കുന്ന നിർമിതി കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പൂജകൾ തുടങ്ങി.
സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മസ്ജിദ് സ്ഥലം ഹിന്ദുക്കളുടേതായിരുന്നുവെന്നും അത് വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കുമെന്നുമുള്ള വി.എച്ച്.പി നേതാവിന്റെ ഭീഷണി പുറത്തുവന്നതോടെയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണി മുതൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ 144 പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഏപ്രിൽ 21നാണ് 700 വർഷം പഴക്കമുള്ള പള്ളിയുടെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളാലുള്ള നിർമിതി കണ്ടെത്തിയത്. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവീകരണം നിർത്തിവെച്ചു.
എന്നാൽ, മസ്ജിദ് ഇന്തോ-അറബ് മാതൃകയിലാണ് നിർമിച്ചതെന്നും ഇത്തരം നിർമിതി കർണാടക തീരപ്രദേശങ്ങളിലും കേരളത്തിലും സർവ സാധാരണമാണെന്നും പള്ളി ജനറൽ സെക്രട്ടറി സർഫറാസ് മലാലി പറഞ്ഞു. മരംകൊണ്ടുള്ള കൊത്തുപണികൾ പള്ളിയിലുണ്ട്. മംഗളൂരുവിലെ സീനത്ത് ബക്ഷ് ജുമാ മസ്ജിദിലും ഇത് കാണാം. നൂറുകണക്കിന് വർഷങ്ങളായി ഹിന്ദുക്കളും മുസ്‍ലിംകളും സമാധാനത്തോടെ കഴിയുകയാണ്. ഇപ്പോഴത്തെ വാദം രാഷ്ട്രീയമുതലെടുപ്പിനും വർഗീയതയുണ്ടാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ 500 മീറ്റർ അകലെയുള്ള രാമ ആഞ്ജനേയ ക്ഷേത്രത്തിലാണ് വി.എച്ച്.പിയുടേയും ബജ്റംഗ് ദളിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച പൂജകൾ നടത്തിയത്.
രാവിലെ തുടങ്ങിയ താംബൂല പ്രശ്നത്തിന് കേരളത്തിൽനിന്നുള്ള പൂജാരി ഗോപാലകൃഷ്ണ പണിക്കരാണ് നേതൃത്വം നൽകിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ മസ്ജിദുള്ള സ്ഥലത്തുനിന്ന് മാറ്റിയെന്നും എല്ലാവരും ഒരുമിച്ച് ഇക്കാര്യം പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മംഗളൂരു അനുഭവിക്കുമെന്നും ജ്യോത്സ്യന്‍ കൂടിയായ അദ്ദേഹം ഭീഷണിമുഴക്കി.
അവിടെ ശിവന്റെ അമ്പലം ഉണ്ടായിരിക്കാം. എന്നാൽ, അതിന്റെ തകർച്ചയുടെ കാരണം കണ്ടെത്താൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിന്റെ ചരിത്രമറിയാൻ ജോതിഷവിധി പ്രകാരം 'അഷ്ടമംഗല്യ പ്രശ്നം' ഉടൻ നടത്താനാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ തീരുമാനം. ഇതിനുശേഷം മസ്ജിദിന്റെ സ്ഥലം തിരിച്ചുകിട്ടാനായി സമിതി രൂപവത്കരിച്ച് രാംമന്ദിർ കാമ്പയിൻ പോലുള്ളവ നടത്തും.
മൈസൂരുവിനടുത്ത മാണ്ഡ്യ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദ്, ഹനുമാൻ ക്ഷേത്രം തകർത്താണ് നിർമിച്ചതെന്ന അവകാശവുമായി രംഗത്തെത്തിയ കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനകൾ മസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് മാണ്ഡ്യ ജില്ല ഭരണകൂടത്തെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു.
1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ നിർമിച്ച ഈ പള്ളിയുടെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ബംഗളൂരു സർക്കിൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.