ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അടുത്ത മൂന്നാഴ്ച ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്ന് കോവിഡ് അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
കേന്ദ്രഭരണ പ്രദേശങ്ങൾ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ, ടെസ്റ്റുകൾ വർധിപ്പിക്കൽ, കണ്ടൈൻമെന്‍റ് സോണുകൾ തിരിക്കൽ എന്നിവക്ക് ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയുൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനിെടയാണ് നിർദേശം.
നേരത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വിഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ നീതി ആയോഗ് അംഗം വി.കെ പോളും പങ്കെടുത്തിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം കൂട്ടുകയാണ് കോവിഡ് പ്രതിരോധത്തിനായി കേന്ദ്രഭരണ പ്രദേശങ്ങൾ അടിയന്തരമായി ചെയ്യേണ്ടതെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.