ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ കേന്ദ്രസർക്കാറിനും ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്കും ദേശീയ ഹരിത ട്രൈബ്യൂണലിെൻറ വിമർശനം. വായു മലിനീകരണം തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും എന്ത് മുൻകരുതലാണ് എടുത്തതെന്നും മലിനീകരണം തടയാനുള്ള മാർഗനനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്താണെന്നും ഹരിത ട്രൈബ്യൂണൽ ചോദിച്ചു.
ഡൽഹി നഗരത്തിെൻറ ഭരണം നടത്തുന്ന മുനിസിപ്പൽ കോർപറേഷനെതിരെയും ഹരിത ട്രൈബ്യൂണൽ രൂക്ഷ വിമർശനം നടത്തി. മലീനീകരണം തടയേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണ്. അന്തരീക്ഷത്തിലെയും റോഡിലെയും പൊടി കുറയ്ക്കാൻ വെള്ളം തളിക്കാതിരുന്നത് എന്തുകൊണ്ടാണ്?. ശുചീകരണ പ്രക്രിയക്ക് തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ നേരത്തെ നിർദേശിച്ചതാണ്. എന്തുകൊണ്ടാണ് മുനിസിപ്പാലിറ്റികൾ നിഷ്ക്രിയമായിരിക്കുന്നതതെന്നും ട്രൈബ്യൂണൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.