ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി) ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർത്ഥി തപിഷ് സരസ്വതി എൻ.എച്ച്.ആർ.സിക്ക് നൽകിയ പരാതിയിലാണ് ഉത്തരവ്.
വാക്സിനേഷൻ നൽകുന്നതിൽ അമ്മമാർക്ക് മുൻഗണന നൽകുന്നതിന് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് എൻ.എച്ച്.ആർ.സി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയിൽ ജനിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
മുലയൂട്ടുന്ന അമ്മമാർക്ക് വൈകി കുത്തിവയ്പ് നൽകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കാൻ കാരണമാകും. ഇതിന് പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും തപിഷ് പരാതിയിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.