ബംഗളൂരു: വ്യാജ രേഖകൾ ഉപയോഗിച്ച് റോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിൽ പ്രവേശിപ്പിച്ച് താമസ സൗകര്യമൊരുക്കിയ മനുഷ്യക്കടത്ത് സംഘത്തിലെ ആറു പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് സംഘം അനധികൃതമായി രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്തിന് നേതൃത്വം നൽകിയതെന്ന് എൻ.ഐ.എ അറിയിച്ചു. സംഘത്തിലെ മുഖ്യ ആസൂത്രകനായ കെ.കെ. അഹ്മദ് ചൗധരി, ആഷിക്യുൽ അഹ്മദ്, സഹലം ലസ്കർ, അഹിയ അഹ്മദ്, ബപൻ അഹ്മദ് ചൗധരി, ജമാലുദ്ദീൻ അഹ്മദ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്നാണ് സംഘത്തിലെ മുഖ്യപ്രതിയായ കെ.കെ. അഹ്മദ് ചൗധരി പ്രവർത്തിച്ചിരുന്നത്. മറ്റു അഞ്ചു പ്രതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രവർത്തിച്ചിരുന്നത്. പിടികൂടിയവർ താമസിച്ച സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജരേഖകളും ലേഖനങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. അസം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മനുഷ്യക്കടത്ത് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.