ജമ്മു: തടവിലുള്ള ജമ്മു-കശ്മീർ സിവിൽ സൊസൈറ്റി കൂട്ടായ്മ പ്രോഗ്രാം കോഓഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ഖുർറം പർവേശിനെ എൻ.ഐ.എ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. ഡൽഹി കോടതി അദ്ദേഹത്തെ എൻ.ഐ.എക്ക് പത്തുദിവസത്തേക്ക് റിമാൻഡിൽ നൽകി. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കെന്ന പേരിൽ വിദേശ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും പണം സ്വീകരിച്ച് തീവ്രവാദ സംഘടനകൾക്ക് നൽകിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.
വിവിധ എൻ.ജി.ഒകളിലൂടെ വിഭാഗീയ അജണ്ടകൾ പ്രചരിപ്പിച്ചുവെന്നും സുരക്ഷാസേനക്കെതിരെ കല്ലെറിഞ്ഞവർക്ക് സാമ്പത്തിക പിന്തുണ നൽകിയെന്നും എൻ.ഐ.എ കുറ്റപത്രത്തിൽ ആരോപിച്ചു. രാഷ്ട്രവിരുദ്ധ ഗൂഢാലോചന, തീവ്രവാദ ബന്ധം തുടങ്ങിയവ ആരോപിച്ച് 2021 നവംബറിലാണ് നേരത്തെ അദ്ദേഹം അറസ്റ്റിലായത്. 2022ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ടൈംസ് മാഗസിന്റെ 100 പേരുടെ പട്ടികയില്‍ ഉൾപ്പെട്ടയാളാണ് ഖുർറം പർവേശ്. റീബോക് മനുഷ്യാവകാശ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.