ന്യൂഡൽഹി: രോഹിങ്ക്യൻ മുസ്ലിംകളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ച് ആറുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. രോഹിങ്ക്യൻ മുസ്ലിംകളെ ഇന്ത്യയിലേക്ക് കടത്തി വിടുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലുള്ളവരാണ് പിടിയിലായതെന്ന് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. അസം, പശ്ചിമ ബംഗാൾ, മേഘാലയ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അസമിലെ കച്ചാർ സ്വദേശിയായ കുംകും അഹമ്മദ് ചൗധരിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലാണ് ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. സംഘ തലവനൊപ്പം സഹലം ലസ്‌കർ, അഹിയ അഹമദ് ചൗധരി, ബപ്പൻ അഹമദ് ചൗധരി, ജമാലുദ്ദീൻ അഹമദ് ചൗധരി എന്നിവരും അറസ്റ്റിലായി.
2018 ഒക്ടോബറിൽ അസമിൽ കഴിയുകയായിരുന്ന ഏഴ് രോഹിങ്ക്യൻ കുടിയേറ്റക്കാരെ മ്യാൻമറിലേക്ക് കേന്ദ്ര സർക്കാർ നാടുകടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.