ദാവൂദ് ഇബ്രാഹിമിനും ചോട്ടാ ഷക്കീലിനും കുറ്റപത്രം

ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക കു​റ്റ​വാ​ളി​ക​ളാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നും ചോ​ട്ടാ ഷ​ക്കീ​ലി​നും മൂ​ന്ന് കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി.

മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ആ​രി​ഫ് അ​ബൂ​ബ​ക്ക​ർ ശൈ​ഖ്, ഷ​ബീ​ർ അ​ബൂ​ബ​ക്ക​ർ ശൈ​ഖ്, മു​ഹ​മ്മ​ദ് സ​ലീം ഖു​റൈ​ഷി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ. ഡി ​ക​മ്പ​നി​യു​ടെ പേ​രി​ൽ രാ​ജ്യ​ത്ത് ഒ​ട്ട​ന​വ​ധി വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​തും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കു​റ്റ​പ​ത്രം ന​ൽ​കി​യ​തും. ഫെ​ബ്രു​വ​രി മൂ​ന്നി​ന് മും​ബൈ​യി​ൽ എ​ടു​ത്ത കേ​സ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ൻ.​​ഐ.​എ വ​ക്താ​വ് പ​റ​ഞ്ഞു. ഇ​വ​ർ ഡി ​ക​മ്പ​നി അം​ഗ​ങ്ങ​ളും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - NIA files charge sheet against Dawood Ibrahim, Chhota Shakeel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.