ന്യൂഡൽഹി: ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ (െഎ.ആർ.എഫ്) പ്രസിഡൻറ് ഡോ. സാകിർ അബ്ദുൽ കരീം നായികിെൻറ പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ). കഴിഞ്ഞ വർഷം ഏജൻസി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ടാണ് നീക്കമെന്ന് റിപ്പോർട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം 2016 നവംബർ 18ന് എൻ.െഎ.എയുടെ മുംബൈ ബ്രാഞ്ചിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം നായികിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2016 മേയ് 13ന് ഇന്ത്യ വിട്ടശേഷം സാകിർ നായിക് തിരിച്ചു വന്നിട്ടില്ല. 2017 ഏപ്രിൽ 21ന് മുംബൈയിലെ പ്രത്യേക എൻ.െഎ.എ കോടതി നായികിന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.