ന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിന്നുള്ള ലോക്സഭാംഗം എൻജിനീയർ റാഷിദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി വിധി പറയാൻ മാറ്റി. തീവ്രവാദത്തിന് ധനസഹായം നൽകിയെന്ന കേസിൽ 2019ൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ്ചെയ്ത അദ്ദേഹം തിഹാർ ജയിലിലാണ്. സെപ്റ്റംബർ നാലിന് വിധിയുണ്ടായേക്കും.
ജാമ്യാപേക്ഷയിൽ അഡീഷനൽ സെഷൻസ് ജഡ്ജി ചന്ദർജിത്ത് സിങ് രഹസ്യമായാണ് വാദം കേട്ടത്. ബാരാമുല്ല മണ്ഡലത്തിൽ നിന്ന് ജയിച്ച റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ജൂലൈ അഞ്ചിന് കസ്റ്റഡി പരോൾ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.