ശ്രീനഗർ: ജമ്മു കശ്മീരിലെ 14 ജില്ലകളിലായി 50 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്നാരോപിച്ചാണ് റെയ്ഡ് നടക്കുന്നത് എന്നാണ് സൂചന. എല്ലാ സ്ഥലങ്ങളിലും ഒരേസമയമാണ് പരിശോധന.
ശ്രീനഗർ, ബുദ്ഗാം, ഗന്ദർബാൽ, ബാരാമുല്ല, കുപ്വാര, ബന്ദിപോർ, അനന്ത്നാഗ്, ഷോപിയാൻ, പുൽവാമ, കുൽഗാം, റംബാൻ, ദോഡ, കിഷ്ത്വാർ, രജൗരി ജില്ലകളിൽ സി.ആർ.പി.എഫിന്‍റെയും പ്രാദേശിക പൊലീസിന്‍റെയും സഹായത്തോടെയാണ് തെരച്ചിൽ. ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമി നേതാക്കൾ അടക്കമുള്ളവരുടെ വീടുകളിലും പരിശോധന തുടരുന്നുണ്ട്.
ജൂലായ് 31 ന് 14 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് 10 പേർ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം 10 സർക്കാർ ഉദ്യോഗസ്ഥരെ ഇതിന്‍റെ പേരിൽ പിരിച്ചു വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.