കോയമ്പത്തൂർ സ്ഫോടനം: എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: ഒക്ടോബർ 23ന് കോയമ്പത്തൂരിലുണ്ടായ സ്ഫോടനത്തിൽ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ചയാണ്  എൻ.ഐ.എ കേസെടുത്തത്. സംഭവസ്ഥലത്തേക്ക് ഡി.ഐ.ജി, എസ്.പി എന്നിവരെ എൻ.ഐ.എ അയച്ചിരുന്നു. ലോക്കൽ ​പൊലീസിന് സഹായം നൽകുന്നതിനായിരുന്നു നടപടി. എൻ.ഐ.എ കേസ് ഏറ്റെറടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.

കേസ് ഏ​റ്റെടുക്കുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ.ഐ.എക്ക് നൽകിയത്. ദീപാവലി തലേന്നായിരുന്നു ഗ്യാസ് സിലിണ്ടറുകൾ നിറച്ച കാർ പൊട്ടിത്തെറിച്ചത്. കാറൊടിച്ച എഞ്ചിനീയറിങ് ബിരുദദാരിയായ ജമേഷ മുബിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ മുബിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഫ്സർ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സ്ഫോടന വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് പരിശോധന നടക്കുകയാണ്. പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളോട് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. പൊട്ടാസ്യം, നൈട്രേറ്റ്, സൾഫർ എന്നിവയുടെ വില്പന വിവരങ്ങളാണ് തേടിയത്.

അതേസമയം, കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും. എൻ.ഐ.എയിലെ ഉന്നത ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ തുടരുകയാണ്. നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.

Tags:    
News Summary - NIA registers case in Oct 23 IS-linked Coimbatore blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.