കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്ന 89 മതപരിവർത്തന സംഭവങ്ങളിൽ അന്വേഷണം നടത്തി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതായി ദേശീയ അന്വേഷണ ഏജൻസി. ഹാദിയ കേസിെൻറ ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് കൈമാറിയ 89 പേരുടെ മതപരിവർത്തന വിഷയത്തിൽ എൻ.െഎ.എ പ്രാഥമിക അന്വേഷണം നടത്തിയത്. എന്നാൽ, സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിെൻറ ഉള്ളടക്കം വെളിപ്പെടുത്താനാവില്ലെന്ന് ഉന്നത എൻ.െഎ.എ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
89 എണ്ണത്തിൽ തെരഞ്ഞെടുത്ത 31 കേസുകളാണ് പ്രധാനമായും അന്വേഷിച്ചത്. മതപരിവര്ത്തനത്തിെൻറ കാരണങ്ങളും ഇതിന് പിന്നില്‍ സമ്മര്‍ദമുണ്ടോ, ആസൂത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളുമാണ് പരിശോധിച്ചത്. പരിശോധിച്ച കേസുകൾ മുഴുവൻ മറ്റ് മതങ്ങളില്‍നിന്ന് ഇസ്ലാമിലേക്ക് എത്തിയവരെക്കുറിച്ചാണെന്നാണ് സൂചന. ബന്ധുക്കളോ മാതാപിതാക്കളോ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു അന്വേഷണം.
കാസര്‍കോടുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമ, തമ്മനം സ്വദേശിനി മെറിന് എന്ന മറിയം എന്നിവരുടെ മതം മാറ്റവും എൻ.െഎ.എ അന്വേഷിച്ചിരുന്നു. കഴിഞ്ഞ തവണ ഹാദിയ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതിയിൽ ഇൗ മതപരിവർത്തനത്തിെൻറ വിശദാംശങ്ങൾ സീൽ ചെയ്ത കവറിൽ സമർപ്പിച്ചത്. നിർബന്ധിത മതംമാറ്റത്തിന് തെളിവ് ലഭിച്ചിട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോഴാണ് റിപ്പോർട്ടിെൻറ ഉള്ളടക്കം വ്യക്തമാക്കാനാവില്ലെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്.
അതേസമയം, മതപരിവർത്തനവുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 89 പേരുടെ മതപരിവർത്തനത്തിൽ ഒരു അന്വേഷണവും ഇപ്പോൾ നടക്കുന്നില്ലെന്നുമാണ് എൻ.െഎ.എ അധികൃതർ നൽകുന്ന വിവരം. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനമില്ലെന്ന് സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.