നോ​യ്​​ഡ​യി​ൽ നൈ​ജീ​രി​യ​ക്കാ​ർ​ക്ക്​ ക്രൂ​ര​മ​ർ​ദ​നം: അ​ഞ്ച്​ പേർ അറസ്​റ്റിൽ; സു​ഷ​മ സ്വ​രാ​ജ്​ റി​പ്പോ​ർ​ട്ട്​ തേ​ടി

ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയോട് ചേർന്ന ഗ്രേറ്റർ നോയ്ഡയിൽ നൈജീരിയൻ വിദ്യാർഥികൾക്കു നേരെ വംശീയ അതിക്രമം. ജനക്കൂട്ടത്തി​െൻറ മർദനത്തിൽ പരിക്കേറ്റ മൂന്ന് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശ വിദ്യാർഥികൾ മർദനത്തിന് ഇരയായ സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.പി സർക്കാറിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ഗ്രേറ്റർ നോയ്ഡയിലെ വിവിധ കോളജുകളിൽ ആഫ്രിക്കൻ നാടുകളിൽനിന്ന് നിരവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന നാട്ടുകാരുടെ സംശയമാണ് സംഘടിത ആക്രമണമായി മാറിയത്. പ്ലസ്ടു വിദ്യാർഥിയായ മനീഷ് ഖാരി ശനിയാഴ്ച കൂടിയ അളവിൽ മയക്കുമരുന്ന് ഉള്ളിൽചെന്നു മരിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തവരിൽ അഞ്ച് ആഫ്രിക്കൻ വിദ്യാർഥികളുമുണ്ട്. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ജനക്കൂട്ടത്തി​െൻറ രോഷപ്രകടനം അക്രമാസക്തമാവുകയായിരുന്നു. ഷോപ്പിങ് മാളിൽക്കയറിയും ജനക്കൂട്ടം നൈജീരിയക്കാരായ വിദ്യാർഥികളെ ക്രൂരമായി തല്ലി. സംഭവങ്ങളൊന്നും അറിയാതെ തല്ലുകൊണ്ടവരാണ് അതിലേറെയും. മുന്നൂറോളം പേരാണ് തങ്ങളെ നേരിട്ടതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു.

ഒരു നൈജീരിയൻ യുവാവിനെ അടിച്ചും തൊഴിച്ചും സ്റ്റീൽ ചവറ്റുകൊട്ടകൊണ്ട് അടിച്ചും ജനക്കൂട്ടം നേരിടുന്നതി​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൈജീരിയക്കാർ ഇന്ത്യ വിടണമെന്ന പോസ്റ്ററുകളും ചില സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മർദനത്തി​െൻറ വിഡിയോ ഫേസ്ബുക്കിലിട്ടത് ഇന്ത്യയിലെ ആഫ്രിക്കൻ വിദ്യാർഥികളുടെ അസോസിയേഷനാണ്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും പ്ലാസയിലെ സുരക്ഷ ജീവനക്കാർപോലും വന്നില്ലെന്ന് 21കാരനായ എൻഡുറൻക അമലവ പറഞ്ഞു. ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്ന സഹോദരൻ പ്രഷ്യസ് അമലവയെ മുറിയിൽ തള്ളിക്കയറി ആക്രമിച്ചു. സുഹൃത്തായ മൂന്നാമൻ ച്വോമ ബമലോയെ റോഡിൽ ഒാടിച്ചിട്ട് അടിച്ചു. ഇക്കണോമിക്സ് വിദ്യാർഥിയാണ് എൻഡുറൻക.  ജനക്കൂട്ടം കൈയിൽ കിട്ടിയതെല്ലാം എടുത്ത് ആക്രമിക്കുന്നതായി വിഡിയോയിലുണ്ട്. നോയ്ഡയിലെ ഹോസ്റ്റലുകൾക്കും കോളജുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വിശദീകരിച്ചു. ആഫ്രിക്കൻ വിദ്യാർഥികളെ ലക്ഷ്യമിട്ട് മുമ്പും ആക്രമണം നടന്നിട്ടുണ്ട്.

‘‘നൈജീരിയൻ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമാണ്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥുമായി സംസാരിച്ചു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് യോഗി കേന്ദ്രത്തിന് ഉറപ്പു നൽകിയതായും സുഷമ സ്വരാജ് ട്വറ്ററിൽ കുറിച്ചു.
നോയിഡയിൽ കഴിയുന്നത് ജീവന് ഭീഷണിയാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആഫ്രിക്കൻ പൗരനായ സാദിഖ് ബെല്ലോ ട്വിറ്റിലൂടെ സുഷമ സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് സുഷമ മറുപടി നൽകുകയും പിന്നീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തുകയുമായിരുന്നു.

നോയിഡയിൽ ആഫ്രിക്കൻ വംശജർ താമസിക്കുന്ന പാരി ചൗകിൽ പളസ് ടു വിദ്യാർഥി മയക്കുമരുന്നി​െൻറ അമിതോപയോഗം മൂലം മരണപ്പെട്ടിരുന്നു. മറ്റൊരു വിദ്യാർഥിയെ മയക്കുമരുന്നു കേസിൽ പിടികൂടുകയും ചെയ്തു. വിദേശ പൗരൻമാരായ ഇവർ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുകയാണെന്നാരോപിച്ച് തിങ്കാളാഴ്ച വൈകിട്ട് പ്രതിഷേധം പ്രകടനം നടത്തിയ പ്രദേശവാസികൾ നൈജീരിയൻ വിദ്യാർഥികളെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

Full View
Tags:    
News Summary - Nigerians Attacked: Sushma Swaraj Promises Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.