ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിനായി തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല നിയന്ത്രണവും, ഞായറാഴ്ച ലോക്ക്ഡൗണും പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കില്ല.
റെസ്റ്റോറന്‍റുകൾ, മാളുകൾ, കടകൾ എന്നിവിടങ്ങളിലും ആളുകളെ പൂർണ്ണമായി ഈ ദിവസങ്ങളിൽ നിയന്ത്രിക്കും. മെഡിക്കൽ കോളേജ് ഒഴികെയുള്ള എല്ലാ കോളേജുകളും, സാങ്കേതിക സ്ഥാപനങ്ങളും അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.