മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒമ്പത് പേർക്ക് പരിക്ക്

കൊൽക്കത്ത: മരണക്കിണർ അഭ്യാസത്തിനിടെ ബൈക്ക് കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി ഒമ്പത് പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ അസാൻസോളിലാണ് അപകടമുണ്ടായത്. പസ്ചിം ബർധമാൻ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച മേളയിലാണ് മരണക്കിണർ അഭ്യാസം നടന്നത്.

മരണക്കിണറിൽ വേഗതയിൽ ബൈക്കിൽ കറങ്ങവെ അഭ്യാസിക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇയാൾ താഴേക്ക് വീഴുകയും ബൈക്ക് കാണികൾക്കിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. രണ്ടു പേരുടെ സ്ഥിതി ഗുരുതരമാണ്. അപകടത്തെ തുടർന്ന് ജനം പരിഭ്രാന്തരായെങ്കിലും പൊലീസും സംഘാടകരും സ്ഥിതി നിയന്ത്രണവിധേയമാക്കി.

Tags:    
News Summary - Nine injured after stuntman loses control rams bike into audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.