ന്യൂഡൽഹി: മോദി സർക്കാറിന്റെ തുടർഭരണത്തിന്റെ ഒമ്പതാം വാർഷികത്തിൽ കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങൾ ഘോഷിച്ച് കേന്ദ്രമന്ത്രിമാർ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു. എല്ലാ മേഖലയിലും വികസനം പ്രകടമായ കാലമാണ് കടന്നുപോയതെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു.
ഒമ്പതു വർഷത്തെ ബി.ജെ.പി ഭരണം രാജ്യത്തിന് സുരക്ഷിത അതിർത്തികളുണ്ടാക്കിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വടക്കു കിഴക്കൻ മേഖലക്ക് 2014ന് മുമ്പ് റെയിൽവേ വിഹിതം 2000 കോടിയായിരുന്നത്, മോദി സർക്കാർ 10,200 കോടിയാക്കി ഉയർത്തിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സ്വയം പര്യാപ്തമായ രാജ്യമെന്ന ഖ്യാതി മോദി ഭരണത്തിൽ ഇന്ത്യക്ക് കൈവന്നതായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.2019 മേയ് 30നാണ് മോദി സർക്കാർ രണ്ടാം വട്ടം അധികാരമേറ്റത്. ഇതോടനുബന്ധിച്ച് ഒരു മാസം നീളുന്ന ജനസമ്പർക്ക പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.