ന്യൂഡൽഹി: പണം ഭാഗികമായി തിരിച്ചടക്കാമെന്ന രത്ന വ്യാപാരി നീരവ് മോദിയുടെ വാഗ്ദാനം പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) തള്ളി. വ്യാജ ഇൗടുപത്രത്തിലൂടെ തട്ടിയെടുത്ത 12,650 കോടിയും ഉടൻ തിരിച്ചടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. നീരവ് മോദിയുടെ നിർദേശം വിശ്വസിക്കാവുന്നതല്ല. ഭാഗികമായി തിരിച്ചടക്കാമെന്ന നീരവ് മോദിയുടെ കത്തിനുള്ള മറുപടിയിലാണ് പി.എൻ.ബി ഇക്കാര്യം വ്യക്തമാക്കിയത്. തെൻറ കമ്പനിയുടെ വിശ്വാസ്യത പഞ്ചാബ് നാഷനൽ ബാങ്ക് തകർത്തുവെന്ന് നീരവ് മോദി ആരോപിച്ചിരുന്നു.
എന്നാൽ, വർഷങ്ങളായി തട്ടിപ്പ് നടത്തിയശേഷം നിയമനടപടിയെടുക്കരുതെന്ന് ആവശ്യപ്പെടാനാവില്ലെന്ന് ബാങ്ക് കത്തിൽ പറഞ്ഞു. പണം തിരിച്ചുപിടിക്കാൻ പി.എൻ.ബി പെെട്ടന്ന് നടപടി തുടങ്ങിയതോടെയാണ് തെൻറ കമ്പനിയുടെ വിശ്വാസ്യത തകർന്നതെന്നും ഇതോടെ തിരിച്ചടക്കാനായില്ലെന്നുമാണ് നീരവ് മോദിയുടെ വാദം. എന്നാൽ, തങ്ങളിൽനിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് നീരവ് മോദി കമ്പനി പടുത്തുയർത്തിയതെന്നും കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് അദ്ദേഹത്തിെൻറ മാത്രം ബാധ്യതയാണെന്നും ബാങ്ക് കത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.