ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കൾ കണ്ടുെകട്ടി. മുംബൈ, ലണ്ടൻ, യു.എ.ഇ എന്നിവടങ്ങളിലെ ഫ്ലാറ്റുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികൾക്കെതിരായി 2018ൽ പാസാക്കിയ നിയമപ്രകാരമാണ് നടപടി.
മുംബൈ വർളിയിലെ സമുദ്ര മഹലിലെ ഫ്ലാറ്റ്, മഹാരാഷ്ട്രയിലെ അലിബാഗിലെ ഫാം ഹൗസ്, രാജസ്ഥാനിലെ ജയ്സാൽമീറിലെ വിൻഡ് മിൽ, ലണ്ടനിലേയും യു.എ.ഇയിലേയും ഫ്ലാറ്റുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. ജൂൺ എട്ടിന് നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.
നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും ഉടമസ്ഥതയിലുള്ള സ്വർണാഭരണങ്ങളുടെ 108 പെട്ടികൾ ഹോങ്കോങ്ങിൽ നിന്ന് അന്വേഷണ ഏജൻസികൾ ഇന്ത്യയിലെത്തിച്ചിരുന്നു. 1,350 കോടി മൂല്യമുള്ള 2,340 കിലോ ഗ്രാം സ്വർണമാണ് കൊണ്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.