ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിെൻറ ജാമ്യപത്രത്തിൽ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കും വായ്പ നൽകിയ ബാങ്കുകൾക്ക് വായ്പ തുക തിരിച്ചു നൽകാമെന്ന് പി.എൻ.ബി അറിയിച്ചു.
എന്നാൽ, ഇൗ ബാങ്കുകളുെട ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികൾ ഉണ്ടായെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയാൽ പണം പി.എൻ.ബിക്ക് തിരികെ നൽകണമെന്ന വ്യവസ്ഥയും ബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഇൗ ആവശ്യം ബാങ്കുകൾ അംഗീകരിച്ചാൽ പി.എൻ.ബി പണം നൽകുെമന്ന് അധികൃതർ അറിയിച്ചു.
13,000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ ജാമ്യപത്രം ഉപയോഗിച്ച് നീരവ് മോദി മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുകയായിരുന്നു. എസ്.ബി.െഎ, യൂണിയൻ ബാങ്ക്, യൂകോ ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ സർക്കാർ ബാങ്കുകളിൽ നിന്നാണ് നീരവ് മോദി വായ്പ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.