ന്യൂഡൽഹി: നിർഭയ കൂട്ടബലാൽസംഗ കേസിലെ പ്രതി വിനയ് കുമാർ ശർമ്മക്ക് വിദഗ്ധ ചികിൽസ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഡൽഹി കോടതി തീഹാർ ജയിൽ അധികൃതരുടെ അഭിപ്രായമാരാഞ്ഞു. സ്കീസോഫ്രീനിയ രോഗം (ചിത്തഭ്രമം) വിനയ് ശ ർമ്മക്കുണ്ടെന്നാണ് ഹരജിയിൽ പ്രധാനമായും പറയുന്നത്.
വിനയ് ശർമ്മയുടെ തലക്കും കൈകൾക്കും പരിക്കുണ്ടെന്നും സ്കീസോഫ്രീനിയയുണ്ടെന്നുമാണ് ഹരജിയിൽ പറയുന്നത്. സ്വന്തം അമ്മയെ പോലും വിനയ് ശർമ്മക്ക് തിരിച്ചറിയാൻ പറ്റുന്നില്ലെന്നും അഭിഭാഷകൻ പറയുന്നു. ഇക്കാര്യത്തിൽ ഉടൻ മറുപടി സമർപ്പിക്കാൻ ജസ്റ്റിസ് ദർമേന്ദർ റാണ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം, പ്രതികൾ നൽകിയ ഹരജിയെ പ്രോസിക്യൂഷൻ എതിർത്തു.
നിർഭയ കേസ് പ്രതിയായ വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചുമരിൽ തലയിടിച്ചാണ് വിനയ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഹരജിയുമായി പ്രതിഭാഗം അഭിഭാഷകർ രംഗത്തെത്തിയത്. നേരത്തെ നിർഭയ കേസ് പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.