ന്യൂഡൽഹി: അഫ്സൽ ഗുരുവിെൻറ വധശിക്ഷ നടപ്പാക്കി ഏഴു വർഷത്തിനു ശേഷ മാണ് തിഹാറിൽ വീണ്ടും കൊലക്കയർ ഒരുങ്ങുന്നത്. ശിക്ഷ നടപ്പാക്കുന്നതിനുമുന്നോടിയായി പലതവണ ഡമ്മി പരീക്ഷണങ്ങൾ നടത്തി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാറിൽ ആദ്യമായാണ് നാലുപേർക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നത്.
ആറു പ്രതികളിൽ ഒരാളായ രാംസിങ് 2013ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം മൂന്നു വർഷം പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലാക്കി.
2013 സെപ്റ്റംബർ 10ന് ശേഷിക്കുന്ന നാലുപേർ സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നു ദിവസത്തിനുശേഷം ഇവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.